കൂറ്റനാട്:പ്രൗഢമായ കാര്‍ഷിക സമൃദ്ധിയുടെ സ്മരണകളുണര്‍ത്തി വള്ളുവനാടന്‍ ഗ്രാമങ്ങള്‍ ഉത്സവ ലഹരിയില്‍.
മകരക്കൊയ്ത്ത് കഴിഞ്ഞ് അടുത്ത വിളയെടുപ്പിനു മുമ്പ് കിട്ടുന്ന ഇടവേളയാണ് ഗ്രാമങ്ങള്‍ക്ക് ഉത്സവ കാലം.
പൂരങ്ങളും, വേലകളും, താലപ്പൊലികളും കൂടാതെ തൈപ്പൂയ്യം, പ്രതിഷ്ഠാദിനങ്ങള് തുടങ്ങിയ ആഘോഷങ്ങള്‍ ഗ്രാമങ്ങളില്‍ അലയടിക്കുകയാണ്.
കാള വേലകളും, കുതിരക്കോലങ്ങളും തിറ,പൂതന്‍ തുടങ്ങി അനുഷ്ഠാന കലകളുടെയും മനോഹാരിതക്ക് ഒരു മാറ്റവും വന്നിട്ടില്ല.
വള്ളുവനാടന്‍ ഉത്സവ മഹിമ കടല്‍ കടന്നതിന്റെ ദൃഷ്ടാന്തമായി നിരവധി വിദേശികളും ആര്‍പ്പുവിളികളുമായി ഉത്സവങ്ങളില്‍ പങ്കുചേരുന്നുണ്ട്.
കുംഭത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയായ ഇന്നലെ തൃത്താലയില്‍ പൂരങ്ങളുടെ നിറക്കാഴ്ചയായിരുന്നു. ആഘോഷത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍ നടന്നു.
തിരുമിറ്റക്കോട് വട്ടൊള്ളിക്കാവ് ഭദ്രകാളി ക്ഷേത്രം,കുട്ടോറക്കാവ്,പെരുമണ്ണൂര്‍ കോട്ടക്കാവ് ഭഗവതി ക്ഷേത്രം,മേഴത്തൂര്‍ പുല്ലാനിക്കാവ് ഭഗവതി ക്ഷേത്രം,തണ്ണീര്‍ക്കോട് മുണ്ടംചിറക്കാവ്,ആനക്കര പറക്കുന്നത്ത് കാവ് എന്നിവിടങ്ങളില്‍ ആയിരങ്ങളാണ്അണിനിരന്നത്.
ആന,പഞ്ചവാദ്യം,മേളം,താലം,തായമ്പക,കൊമ്പ് പറ്റ്,കുഴല്‍പറ്റ്,ശിങ്കാരിമേളം, തിറ,പൂതന്‍,കാളവേല,തെയ്യം,പൂക്കാവടി, നിലക്കാവടി,ഗാനമേള,എന്നിവ ഉത്സവപ്പറമ്പുകളില്‍ ആവേശം വിതറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: