ന്കഞ്ചിക്കോട്: ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ കെട്ടിടത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും ഉദ്ഘാടനം 17ന് വി.എസ്.അച്യുതാനന്ദന് നിര്‍വഹിക്കും.
ഒ.പി സൗകര്യം,കാന്‍സര്‍ ബോധവത്കരണ ക്ലാസ്സുകള്‍, മുന്‍കൂര്‍ കാന്‍സര്‍ നിര്‍ണയ കാംപുകള്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള തുടര്‍ പരിശോധന സാന്ത്വന ചികിത്സ, ഡേകെയര്‍ കീമോതെറാപ്പി, സൈറ്റോളജി,ലബോറട്ടറി തുടങ്ങിയ സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള മാമോഗ്രാഫി യൂനിറ്റ്, എന്‍ഡോസ്കോപി, മൈനര്‍ ഓപ്പറേഷന് യൂനിറ്റ് ക്ലിനിക്കല്‍ ലാബ് എന്നിവയും സജ്ജീകരിക്കും.
തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്നാണ് തുടര്‍ പ്രവര്‍ത്തനം നടത്തുക. ആര്‍സിസിയില്‍ ചികിത്സ കഴിഞ്ഞ രോഗികള്‍ക്കുള്ള തുടര്‍ പരിശോധന സൗകര്യവും ഡേകെയര്‍ കീമോതെറാപ്പി സൗകര്യവും ഏര്‍പ്പെടുത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷതവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: