പാലക്കാട്: ജില്ലയിലെ പ്രശസ്തമായ കിഴക്കേയാക്കര ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ മണപ്പുള്ളിവേലക്ക് 17 കണ്യാറും കൊടിയേറ്റവും നടക്കും. മാര്‍ച്ച് രണ്ടുവരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. വേലയുടെ ഭാഗമായുള്ള ഉത്സവസമാപനം മാര്‍ച്ച് രണ്ടിന് നടക്കുമെന്ന് പ്രസിഡന്റ് എ.മോഹന്‍ദാസ്,സെക്രട്ടറി മോഹനദാസന്‍ ആലങ്ങാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
17ന് രാവിലെ തന്ത്രി കരിയന്നൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം, വൈകിട്ട് 6.30ന് കണ്യാര്കൊടിയേറ്റം, 7.30ന് ഇരട്ടതായമ്പക എന്നിവ നടക്കും. 18ന് വൈകിട്ട് ആറിന് കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ ഡോ.പി. ആര്.കൃഷ്ണകുമാര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
19ന് വൈകിട്ട് ഏഴിന് രൗദ്രഭീമന്‍ ബാലെ, 20ന് വൈകിട്ട് ഏഴിന് ഓട്ടന്തുള്ളല്, എട്ടിന് നൃത്തനൃത്തങ്ങള്‍, 21 ന് വൈകീട്ട് ഏഴിന് വേണുഗാനതരംഗിണി, 22ന് വൈകിട്ട് 7.30ന് സൂരജ് സത്യത്തിന്റെ കഥാപ്രസംഗം,23 ന് വൈകിട്ട് 7.30ന് ദിവ്യനെടുങ്ങാടിയുടെ മോഹിനിയാട്ടം, 24 ന് വൈകീട്ട് തിരുവാതിരകളി, 7.30 ന് തമിഴ്, മലയാള ഭക്തിഗാനങ്ങള്‍, 25ന് വൈകീട്ട് 7.30 ന് കെപിഎസി അവതരിപ്പിക്കുന്ന സീതായനം നാടകം,26 ന് വൈകിട്ട് കൊച്ചിന് ഹരിശ്രീയുടെ ഗാനമേള, 27ന് വൈകിട്ട് 7.30ന് കിരാതം കഥകളി, 28ന് വൈകിട്ട് ഏഴിന് വൈദ്യുതദീപാലങ്കര പന്തല്‍ ഉദ്ഘാടനം,സാമ്പിള്‍വെടിക്കെട്ട്,പുത്തൂര്‍ പ്രമോദ് ദാസ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ,മാര്‍ച്ച് ഒന്നിന് പയ്യന്നൂര്‍ പുറച്ചേരി ഗ്രാമീണ കാലവേദിയുടെ നാട്ടുപൊലിമ എന്നിവ നടക്കും.
വേലദിവസമായ മാര്‍ച്ച് രണ്ടിന് രാവിലെ നാലിന് നടതുറക്കല്‍, 6.30ന് നാദസ്വര കച്ചേരി,ഏഴിന് പരിവാരപൂജ, 8.30ന് പഞ്ചാരിമേളം കാഴ്ചശിവേലി,10ന്പ്രസാദ് ഊട്ട്,11 ന് പടിഞ്ഞാറെയാക്കര,ശ്രീമൂല സ്ഥാനത്തുനിന്നും വാളും പീഠവും ക്ഷേത്രത്തിലേക്ക് ആനയക്കില്, ഉച്ചയ്ക്ക് 12 ന് പൂര്ണചാന്താഭിഷേകം, 1.30ന് പഞ്ചമദ്ദള കേളി, 3.15ന് പതിനഞ്ച് ഗജവീരന്മാരോട് കൂടി കോട്ടമൈതാനിയിലേക്ക് എഴുന്നള്ളത്ത്,പാണ്ടിമേളം, നാദസ്വരം, അഞ്ചിന് എഴുന്നള്ളത്ത് കോട്ടമൈതാനത്ത് തുടര്‍ന്ന് പഞ്ചവാദ്യം,6.30ന് ക്ഷേത്രാങ്കണത്തില്‍ ഭജന,രാത്രി ഒമ്പതിന് വേല കാവുകയറല്‍, പഞ്ചവാദ്യ സമാപനം,വെടിക്കെട്ട്,പാണ്ടിമേളം,രാത്രി 12ന് മെഗാ ഗാനമേള, പുലര്‍ച്ചെ 3.30ന് രാവേലആരംഭംപാണ്ടിമേളം,കമ്പം,പഞ്ചവാദ്യം,6.30ന് കൊടിയിറക്കത്തിന്ശേഷംവാളും പീഠവും ശ്രീമൂല സ്ഥാനത്തേക്ക്തിരിച്ചെഴുന്നള്ളിക്കുന്നതോടെ ഈ വര്‍ഷത്തെ വേലാഘോഷത്തിന് സമാപനമാകും. സി.വിനോദ് കുമാര്‍ (എക്സി.ഓഫീ. & ട്രഷറര്‍), കെ.ഹരിദാസ്,എന്‍.കെ.ജി.പിള്ള (വൈ.പ്രസി), കെ.അശോക് കുമാര്‍ (ജോ.സെക്ര) പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: