ഷൊര്‍ണൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ പിഎംഎവൈ ഭവന പദ്ധതി അട്ടിമറിക്കാനുള്ള നഗരസഭാ ഭരണസമിതിയുടെ നീക്കത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. എല്ലാവര്ക്കും വീട് എന്ന സ്വപ്ന പദ്ധതി വിജയിപ്പിക്കാന്‍ ആവശ്യമായ മുഴുവന്‍ ഫണ്ടും കേന്ദ്രം നല്കാന് തയ്യാറായിരിക്കെയാണ് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഇല്ലാതാകുന്നത്.
വിവിധ വാര്‍ഡുകളില്‍ നിന്നുള്ള നൂറുകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീടുവെക്കുന്നതിനുള്ള ഫണ്ട് അനുവദിക്കണമെന്നും, ആദ്യപട്ടികയില്‍ അര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി ഉപരോധം നടത്തിയത്. മണ്ഡലം പ്രസിഡന്റ്എം.പി.സതീഷ്കുമാര്‍, സെക്രട്ടറി കെ.പി.അനൂപ്, കണ്‍സിലര്‍മാരായ വി.എം.ഉണ്ണികൃഷ്ണന്, എ.ഗോപകുമാര്‍,എം.കെ.വിപിന്‍ നാഥ്,ജയേഷ്, കൗണ്‍സിലര്‍മാരായ സി.കൃഷ്ണദാസ്, പി.പ്രസാദ്,എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: