തച്ചമ്പാറ:തച്ചമ്പാറ- കരിമ്പ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ഇരുമ്പാമുട്ടിയിലെ 760 ഹെക്ടര്‍ നീര്‍ത്തട പ്രദേശത്ത് പ്രദേശവാസികളെ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്മുഖേന വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
നബാര്‍ഡിന്റെ ധനസഹായത്തോടെ ആര്ഐഡിഎഫ്ല് ഉള്‍പ്പെടുത്തിയുളള ഇരുമ്പാമുട്ടി നീര്‍ത്തട സംരക്ഷണ പദ്ധതിക്ക് 251 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.പദ്ധതി പ്രകാരം പ്രദേശത്തെ 633 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.
കല്ലുകയ്യാല,മണ്‍വരമ്പ്,മഴക്കുഴി, പുല്ലുവെച്ച്പിടിപ്പിക്കല്,ഫലവൃക്ഷ തൈ നടീല്‍ തുടങ്ങിയ കരഭൂമിയില്‍ നടപ്പാക്കാവുന്ന സംരക്ഷണപ്രവര്‍ത്തനങ്ങളും നീര്‍ച്ചാലുകളില്‍ പാര്‍ശ്വഭിത്തി,ചെറുതടയണ എന്നിവയുടെ നിര്മാണവുമുള്പ്പെടെയുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
വേനല്‍കാലത്ത് നീര്‍ചാലുകളില്‍ ജലലഭ്യത വര്‍ധിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും ഇത്തരം സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും.
ഇത്തരം മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 33 പ്രദേശവാസികള്‍ക്കായി ചെലവായ തുകയുടെ തൊണ്ണൂറ് ശതമാനവും സബ്സിഡിയായി വിതരണം ചെയ്തു.
28.61 ലക്ഷമാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.കരഭൂമിയില്‍ ഇത്തരത്തില്‍ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി നിലവില്‍ 72പേരോളം അപേക്ഷ നല്കിയിട്ടുണ്ടെന്ന്മണ്ണ് സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: