ഒറ്റപ്പാലം:ലക്കിടി നെഹ്റു എഞ്ചിനിയറിംഗ് കോളേജ് തുറന്നു പ്രവര്‍ത്തിക്കുക, ജിഷ്ണു പ്രണോയ്യുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ലക്കിടി കൂട്ടുപാതയില്അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി.
സമരത്തിനു അനുഭാവമായി ജിഷ്ണുവിന്റെ അമ്മാവന് മഹേഷും നാട്ടുകാരുമടക്കം നിരവധിപേര്‍ ലക്കിടിയിലെത്തി.
എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്തു.
എബിവിപി നേതാക്കളായ എ.പ്രസാദ്,കെ.വി.വരുണ്‍ പ്രസാദ്,ജില്ലാകണ്‍വീനര്‍ ജി.അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബിജെപി ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് എന്‍.കെ.മണികണ്ഠന്, ആര്.രാജീവ്, സുരേഷ് ബാബു എന്നിവര്‍ സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമരപന്തലിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: