കേരളശ്ശേരി:കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച സമ്പൂര്‍ണ വൈദ്യുതികരണത്തിന്റെ ഭാഗമായി രാജീവ് ദശലക്ഷം കോളനിയിലെ എട്ട് കുടുംബങ്ങള്‍ക്ക് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടല്‍ മൂലം വൈദ്യുതി ലഭിച്ചു.
വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് ഇരുപതു വര്‍ഷമായെങ്കിലും വൈദ്യുതി കണക്ഷന് ഇതുവരെയും ലഭിച്ചില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എട്ട്കുടുംബങ്ങള് ഇരുട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ മനസിലാക്കി ബിജെപി ഇടപെടുകയും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ കുടുംബങ്ങള്‍ക്ക് പ്രകാശം ലഭിക്കുകയായിരുന്നു.
കോളനി നിവാസികളുടെ ആഹ്ളാദത്തില്‍ ബിജെപി നേതാക്കളും പങ്കെടുത്തു.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ.ബിദിന്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസി വി.സി.ബാലകൃഷ്ണന്, മഹിളാമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസി. കെ.എച്ച്.ബിന്ദു,സുരേഷ്ബാബു,ജയകൃഷ്ണന്, കൃഷ്ണകുമാരി, സുനന്ദ എന്നിവര്‍ പങ്കെടുത്തു.
കെ.എച്ച്.ബിന്ദു കോളനിയിലെ ആദ്യ ലൈറ്റ് പ്രകാശിപ്പിച്ച് ഉദ്ഘാടനം ചെയ്തു.കോളനിനിവാസികളായ രാജി,കദീജ, സീനത്ത്,പ്രേമകുമാരി എന്നിവര്‍ മധുരപലഹാരം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: