മണ്ണാര്‍ക്കാട്: പുറ്റാനിക്കാട്ട് വീട് ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാ സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ടമംഗലം പുറ്റാനിക്കാട് കൂമഞ്ചീരി സൈഫുദ്ദീന് (24),തൃശൂര്‍ വെള്ളാനി തെക്കൂത്ത് രാകേഷ് (പുഴു രാകേഷ് 39),തൃശൂര്‍ കല്ലൂര്‍ കരോട്ടില്‍ രഞ്ജിത് (ഉണ്ണി 35),കണ്ടമംഗലം വള്ളുവമ്പുഴ മുഹമ്മദ് അര്‍സര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ഞായര്‍ പുലര്‍ച്ചെ പുറ്റാനിക്കാട് ചെറുമലയില്‍ ബഷീറിന്റെ വീട് ആക്രമിച്ച കേസിലാണ് അറസ്റ്റ്. വീട് ആക്രമിക്കാന്‍ ഉപയോഗിച്ച വടിവാള്‍, ഇരുമ്പ് പൈപ്പ്,കത്തി,പിക്കാസ് തുടങ്ങിയവ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. ഞായര്‍ രാത്രി പ്രതികള്‍ കണ്ടമംഗലത്തെ കവുങ്ങിന് തോട്ടത്തിനോട് ചേര്‍ന്നുള്ള വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ പ്രതികള്‍ രക്ഷപ്പെടുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തില്‍ വീണ്ടും പൊലീസ് എത്തി. പൊലീസിനെ കണ്ടതോടെ കിട്ടിയ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടര്ന്ന് മൈലാംപാടത്ത് മൈലാംപാടത്തു നിന്ന് പിടികൂടുകയായിരുന്നു.
എസ്ഐ ഷിജു എബ്രഹാം,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാഫി, ശ്യാം, പ്രശാന്ത്, റഷീദ്, സിയാവുദ്ദീന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടിയിലായ നാലു പേരും ചാലക്കൂടി വെള്ളിക്കുളങ്ങര വനത്തില്‍ നിന്ന് ചന്ദനം കടത്തിയ കേസില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സൈഫുദ്ദീന് രണ്ട് നരഹത്യ കേസിലും കാര്‍ മോഷണ കേസിലും പ്രതിയാണ്. രാകേഷ് എന്ന പുഴു രാകേഷ് നെടുമ്പുഴ ദ്വരൈബാബിവിനെ കൊന്ന കേസിലെ പ്രതിയാണ്. പുതുക്കാട്, അത്തിക്കാട്, കാട്ടൂര്‍, ചാലക്കൂടി എന്നീ സ്റ്റേഷനുകളിലും കേസുണ്ട്.രഞ്ജിതിന്റെ പേരില്‍ പുതുക്കാട്, കല്‍പ്പറ്റ, നെന്മാറ, കോതമംഗലം, ചാലക്കുടി, പെരുമ്പാവൂര്‍, മാള, മുവാറ്റുപുഴ,കളമശ്ശേരി, എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മുഹമ്മദ് അര്‍സലിന് ചന്ദനം കേസ് മാത്രമാണുള്ളത്. പ്രതികളെ ഇന്നല ഉച്ചയ്ക്ക് ശേഷം പുറ്റാനിക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി.
സിഐ ഹിദായത്തുല്ല മാമ്പ്ര, എസ്ഐ ഷിജു എബ്രാഹം എന്നിവരുടെ നേതൃത്വത്തില്‍ കൃത്യം നടന്ന വീട്ടിലും ആയുധങ്ങള്‍ ഒളിപ്പിച്ച വീട്ടിലും എത്തിച്ച് തെളിവെടുത്തു.സൈഫുദ്ദീന് പ്രതിയായ നരഹത്യ ശ്രമകേസുകളില് പരാതിക്കാരനായ ബഷീര്‍ സാക്ഷി പറഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: