പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പല കാരണങ്ങള്‍ പറഞ്ഞ് മുന്‍ഗണനാപട്ടിക അംഗീകരിക്കല്‍ വൈകിക്കുകയാണെന്ന് ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന് പറഞ്ഞു. ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതത്തിന്റെ പഴി കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ സംസ്ഥാനസര്‍ക്കാര്‍ കെട്ടിവെക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രം നല്കിയ അരിതരൂ എന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച ചിറ്റൂര്‍ സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മണ്ഡലം പ്രസിഡണ്ട് എസ്.ജ്ഞാനക്കുമാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജി.കെ.കുമരേഷ്,എസ്.സാജു, ആര്.പ്രസാന്ത്, എ.കെ.മോഹന്‍ദാസ്, വി.രമേഷ്, കെ.ശ്രീകുമാര്‍ ആര്,ജഗദീഷ്,കെ.ഷിനു,എസ്.ആര്.ശാന്തന്,സി.സുജിത്ത്,സി.സുരേഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി
പട്ടാമ്പിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.ജയന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി,യുവമോര്‍ച്ച നേതാക്കളായ കെ.എം.ഹരിദാസ്, സംസ്ഥാന സമിതി അംഗം ബാബു പൂക്കാട്ടിരി,രബീഷ് മാട്ടായ,വിപിന്‍,ഗോപി പൂവ്വക്കോട്,മണികണ്ഠന്,കൃഷ്ണകുമാര്‍,മുരളി അണ്ടലാടി,പ്രിയരേഖ ഗിരീഷ് സംസാരിച്ചു.
ഒറ്റപ്പാലത്ത് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. ബിജെപി മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ഇ.പി.നന്ദകുമാര്‍അധ്യക്ഷത വഹിച്ചു.ടി.ശങ്കരന്‍കുട്ടി,കെ.പി.അനൂപ്,സതീഷ്കുമാര്‍, എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്ട് നടന്ന മാര്‍ച്ച് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.രതീഷ്ബാബു അധ്യക്ഷത വഹിച്ചു. ഒ.മനോജ്, അഡ്വ.ജയകുമാര്‍, രവിഅടിയത്ത്, എ.ശ്രീനിവാസന്, എ.പി.അനീഷ്,നിധിന്,എ.പി.സുമേഷ്കുമാര്, സി.ഹരിദാസ്, ടി.വി.സജി, എ.ബാലഗോപാലന്, രഞ്ജിത്ത്, എന്‍.ബിന്ദു, കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. മുരളീകൃഷ്ണന്, സജുകൃഷ്ണ, രാകേഷ്, രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
ആലത്തൂരില്‍ നടന്ന മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന് ഉദ്ഘാടനം ചെയ്തു.വി.മഹേഷ് അധ്യക്ഷത വഹിച്ചു.ടി.കെ.പ്രസാദ്,എസ്.അരുണ്‍കുമാര്‍, കെ.എം.ഹരിദാസ്,ശ്രീകണ്ഠന്, ഗിരിദാസ്, കണ്ണന്, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: