ന്പാലക്കാട്: ഐഐടി സ്ഥിരം കാമ്പസ് ശിലാസ്ഥാപനം 20ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ നിര്‍വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, എം.ബി.രാജേഷ് എംപി,എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.
പുതുശ്ശേരി കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനടുത്ത് 504 ഏക്കറിലാണ് ഐഐടിയുടെ സ്ഥിരം കാമ്പസിന് ശിലയിടുന്നത്. ഇതുസംബന്ധിച്ച് കോഴിപ്പാറ അഹല്ല്യയിലെ ഐഐടി താത്കാലിക ക്യാമ്പസില്‍ സ്വാഗതസംഘം യോഗം നടന്നു.
ആകെ 504 ഏക്കര്‍ ക്യാമ്പസില്‍ 367.87 ഏക്കര്‍ ഭൂമി 394 സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്തിട്ടുള്ളതാണ്. ഇതില്‍ 317.83ഏക്കര്ഭൂമിയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള സര്‍ക്കാര്‍ ഭൂമിയില്‍ 70ഏക്കര്‍ ജില്ലാ വ്യവസായ കേന്ദ്രവും 44.41 ഏക്കര്‍ വനംവകുപ്പും 21 ഏക്കറോളം പുതുശ്ശേരി ഗ്രാമപഞ്ചായത്തുമാണ് നല്‍കിയത്.
നിലവില്‍ നാല് ട്രേഡുകളിലായി് ബി.ടെക് കോഴ്സിന്റെ രണ്ടാം ബാച്ച് ആണ് താത്കാലിക ക്യാമ്പസില്‍ പഠനം തുടരുന്നത്.
അഞ്ച്സബ്കമ്മിറ്റികളാണ് ശിലാസ്ഥാപന ചടങ്ങിന് ഒരുക്കങ്ങള്‍ നടത്തുക. മുന്നൊരുക്കങ്ങള്‍ സ്വാഗതസംഘംവിലയിരുത്തി. എം.ബി.രാജേഷ് എംപി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, ഐഐടി ഡയറക്ടര്‍ പ്രൊഫ.സുനില്‍കുമാര്‍, ജനപ്രതിനിധികള്‍, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: