അങ്ങാടിപ്പുറം: തളി മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തിന് തുടക്കമായി.
ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ജ്യോതിപ്രയാണം സമീപ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് 11ന് തിരിച്ചെത്തി. വൈകിട്ട് നടന്ന സമാരംഭസഭയില് തെക്കേമഠം വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാര് ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. കോഴിക്കോട് പ്രൊഫ.കൃഷ്ണവര്‍മ്മ രാജ മുഖ്യപ്രഭാഷണം നടത്തി. സി.ടി.രാമചന്ദ്രന്, വേണുഗോപാല്രാജസ കെ.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: