കോട്ടയം: കേന്ദ്രം നല്‍കുന്ന അരി വിതരണം ചെയ്യാന്‍ പരാജയപ്പെട്ട കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ സപ്ലൈകോ ഓഫീസിലേക്കും ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും. കോട്ടയത്ത് അഖില്‍ രവീന്ദ്രന്‍ (യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്), ചങ്ങനാശ്ശേരിയില്‍ എന്‍.കെ. നാരായണന്‍ നമ്പൂതിരി (ബിജെപി മദ്ധ്യമേഖല പ്രസിഡന്റ്), വൈക്കത്ത് ലാല്‍ കൃഷ്ണ (യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), പാലായില്‍ കെ.പി സുരേഷ് (ബിജെപി ജില്ല ജനറല്‍ സെക്രട്ടറി), കാഞ്ഞിരപ്പള്ളിയില്‍ ലിജിന്‍ ലാല്‍ (ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി) എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
















