കടുത്തുരുത്തി: കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യശാല ആദിത്യപുരത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക്. മാസങ്ങളായി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു.
ഇന്നലെ വൈകിട്ട് മദ്യശാലയ്‌ക്കെതിരെയുള്ള സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യസേവ സമിതിയുടെ നേതൃത്വത്തില്‍ സമരംനടത്തി.
മദ്യവിരുദ്ധ സമിതിയുടെ സമരപ്പന്തലിലേക്ക് നടത്തിയ പ്രതിഷേധ സമരം പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
മദ്യവിരുദ്ധ സമിതിയുടെ സമരപ്പന്തലില്‍ സ്ത്രീകളടക്കമുള്ളവര്‍ രാത്രിയിലും പകലുമായി സമരം നടത്തി വരികയാണ്. സമരപ്പന്തല്‍ പൊളിച്ച് നീക്കാനുള്ള മദ്യസേവാസമിതിയുടെ നീക്കമാണ്‌പോലീസ് തടഞ്ഞത്. കടുത്തുരുത്തി എസ്‌ഐ ജെ.രാജീവ്, കുറവിലങ്ങാട് എസ്‌ഐ കെ.ജയന്‍, വെള്ളൂര്‍ എസ്‌ഐ മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരക്കാരെ തടഞ്ഞത്.
















