ചങ്ങനാശേരി: ഇടവഴികളിലും ബൈപാസ് റോഡുകളിലുംഅറവുശാലകളിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തെരുവ് നായ്‌ക്കളുടെ ശല്യം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. പൊതുവഴിയിലും ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പൊതുജനസേവന ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ കണ്ടെത്തി നിമയത്തിന് മുന്നില്‍ കൊണ്ടുവരും. ബൈപ്പാസ് റോഡിലെ മാലിന്യം നീക്കി കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സമിതി പ്രസിഡന്റ് പി.സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. രാമചന്ദ്രന്‍പിള്ള, ബി.ഗോപകുമാര്‍, സാജന്‍ മനയ്‌ക്കച്ചിറ, സി.ആര്‍.രാധാകൃഷ്ണന്‍, രാജേന്ദ്രന്‍, ബിന്ദു, നിഷ തുടങ്ങിയവര്‍ സംസാരിച്ചു.
















