കോട്ടയം: കണ്ണൂരിന്റെ കണ്ണിരൊപ്പാന്‍ ക്യാമ്പസുകള്‍ കൈകോര്‍ക്കുന്നു എന്ന മുദ്രവാക്യം ഉയര്‍ത്തി 13,14 തീയതികളില്‍ ജില്ലയിലെ ക്യാമ്പസുകളില്‍ എബിവിപി കണ്ണൂര്‍ പീഢിത സഹായനിധിയിലേയ്‌ക്ക് കളക്ഷന്‍ നടത്തും. കേരളത്തിലെ അക്രമ രാഷ്‌ട്രിയം ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദുരിതങ്ങളും കഷ്ട്ടതകളുമണെന്നും ഉള്ള ആശയവും ഇതിലൂടെ എബിവിപി മുന്നോട്ട് വെയ്‌ക്കുന്നു. 15, 16 തിയതികളില്‍ കോട്ടയത്തെ കലാലയങ്ങള്‍ കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എബിവിപി യുടെ നേതൃത്വത്തില്‍ സഹായ നിധി ശേഖരണം നടത്തുമെന്ന് എബിവിപി കോട്ടയം ജില്ലാ സമിതി അറിയിച്ചു.
















