ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടിയില്‍ ബീവറേജസ് വില്‍പ്പനശാല വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരം നാലാം ദിവസം പിന്നിടുന്നു.
കെ.യു.ദിലീപാണ് നാലം ദിനത്തില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. സമരം മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നിരാഹാരം അനുഷ്ഠിച്ച് സിജു ബാലന് നാരങ്ങ നീര് നല്‍കിയായിരുന്നു ഉദ്ഘാടനം. കെ.എസ്.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്രം അടക്കമുള്ള നിരവധി ആരാധാനലയങ്ങള്‍ക്ക് സമീപത്തായിട്ടാണ് വില്‍പ്പന ശാല തുടങ്ങുവാന്‍ ശ്രമം നടക്കുന്നത്. റെയില്‍വേ മേല്‍പ്പാലം ഇറങ്ങി വരുന്ന ഇവിടെ വില്‍പ്പന ശാല തുടങ്ങിയാല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ്. നിലവില്‍ സ്ഥിരം അപകട മേഖലയാണ്. നിരവധി മരണങ്ങളും നടന്നിട്ടുള്ള ഇവിടെ വില്‍പ്പന ശാല കൂടി തുടങ്ങിയാല്‍ തിരക്ക് വര്‍ദ്ധിക്കുന്നതോടൊപ്പം അപകടങ്ങളും വര്‍ദ്ധിക്കും. റെയില്‍വേ സ്റ്റേഷനും അടുത്താണ്. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് രാധ വേലായുധന്, മുനിസിപ്പല്‍ സെക്രട്ടറി വി.ആര്.രാജേഷ്, ടി.കെ.കൃഷ്ണകുമാര്‍, സുമോന് കൊല്ലിക്കര, കെ.എന്‍.സുരേഷ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: