ചെറുതോണി: ഇന്നലെ രാവിലെ കരിമ്പനില്‍ ആരംഭിച്ച വിദേശ മദ്യശാല മ
ണിക്കൂറുകള്‍ക്കുള്ളില്‍ ജനകീയ സമരത്തെതുടര്‍ന്ന് പൂട്ടി. സുപ്രീംകോടി വിധിയെതുടര്‍ന്ന് തടിയംമ്പാട് പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യശാലയാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ കരിമ്പനില്‍ മുണ്ടയ്‌ക്കല്‍ ബന്നിയുടെ വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ ഞായറാഴ്ചയാണ് ഇയാള്‍ മദ്യശാലയ്‌ക്കായി ഇയാള്‍ വീട് വിട്ടുകൊടുക്കുന്നതായി അറിഞ്ഞത്. തിങ്കളാഴ്ച കരിമ്പന്‍ പള്ളിയില്‍ ഫ്രാന്‍സിസ് അമ്പലത്തിങ്കലിന്റെ നേതൃ
ത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചു. കരിമ്പന്‍ ചപ്പാത്തിന് സമീപം ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് മദ്യശാല ആരംഭിക്കുവാന്‍ നീക്കം തുടങ്ങിയത്. ഇരുപക്ഷത്തുമായി ആളുകള്‍ എത്തിയതോടെ സമരം കൊഴുക്കുകായിരുന്നു.
കൊച്ചുകരിമ്പന്‍, ആന്റോപുരം, വിമലഗിരി എന്നിവിടങ്ങളിലുള്ളവരും കരിമ്പന്‍ നിവാസികള്‍ക്കൊപ്പം സമരത്തിലണിനിരന്നു.
ഇതോടെ സമരം കൂടുതല്‍ ശക്തപ്പെടുകയായിരുന്നു. ഏതു നിമിഷവും കരിമ്പനില്‍ മദ്യശാല തുറക്കാമെന്ന് ജനം കണക്കുകൂട്ടി ജനം രാപ്പകല്‍ കാവലിരിക്കുന്നു. എന്നാല്‍ യാതൊരു പ്രതികരണവും ഇല്ലാതെ മുമ്പോട്ടട്ട
് പൊയ്‌ക്കൊണ്ടിരിക്കെ ഇന്നലെ രാവിലെ പത്തുമണിയോടെ ഒരു മിനി ലോറിയില്‍ കാവലിലിരുന്നവരും നാട്ടുകാരും ഇല്ലാതിരുന്ന സമയത്ത് തടിയംമ്പാട് നിന്ന് വിദേശമദ്യം വീട്ടിലെത്തിച്ചു. സംഭവമറിഞ്ഞ് ആളുകള്‍ എത്തിത്തുടങ്ങി ആദ്യമെത്തിയ സ്ത്രീകള്‍ മദ്യമിറക്കുന്നത് തടയാന്‍ ശ്രമിച്ചു.
തുടര്‍ന്ന് കൂടുതല്‍ ആളുകളെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യതയായി. തുടര്‍ പോലീസിന്റെ സഹായത്തോടെ അധികൃതര്‍ മദ്യം മുഴുവന്‍ തിരികെ കയറ്റി സ്ഥലം വിടുകയായിരുന്നു.
















