റാന്നി:ആചാരാനുഷ്ഠാനങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റം ഉണ്ടാകാമെന്നും അത് അടിസ്ഥാനപരമായ മാറ്റമാകരുതെന്നും മുംബൈ ശ്രീരാമദാസാശ്രമ മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു. തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ പമ്പാമണല്‍പ്പുറത്തെ ശ്രീധര്‍മ്മശാസ്താ നഗറില്‍ ആരംഭിച്ച 71-ാമത് റാന്നി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരുടെയെങ്കിലും അനുഗ്രഹം വാങ്ങുകയെത് അന്ധവിശ്വാസമല്ല. അമ്മയുടെ പാദം തൊട്ട്അനുഗ്രഹം വാങ്ങി തുടങ്ങുന്ന പ്രഭാതമായിരിക്കണം മക്കള്‍ക്ക് ഉണ്ടാകേണ്ടത്. അജയ്യമായ സ്നേഹം അടിത്തറയാക്കുകയാണെങ്കില് അന്ധവിശ്വാസത്തെ വിശ്വാസമാക്കി മാറ്റാം. വിശേഷേണ ഗ്രഹിച്ചിട്ടുള്ളതാണ് വിഗ്രഹം. അത് ഇല്ലെങ്കില്‍ ഒന്നിനേയും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ വിഗ്രഹാരാധനയെ എതിര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. സ്വാമിജി പറഞ്ഞു.
സമ്മേളനത്തില്‍ ബിജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അധ്യക്ഷനായിരുന്നു. പ്രകൃതിയെ വിസമരിച്ചുള്ള മനുഷ്യന്റെ അത്യാര്‍ത്ഥി മൂലം നമ്മുടെ ആവാസ വ്യവസ്ഥകളെല്ലാം തകര്തായും അതിനു പരിഹാരമായി മനുഷ്യര്‍ പ്രകൃതിയിലേക്കു മടങ്ങണമെുന്നും അദ്ദേഹം പറഞ്ഞു. കാവുകളും കുളങ്ങളും സംരക്ഷിക്കാതെ പോയത് നാട്ടില്‍ വറുതിക്ക് ഇടയാക്കി. പ്രകൃതിയെ സ്വാര്‍ത്ഥ താല്പര്യാര്ത്ഥം ചൂഷണം ചെയ്ത് ഇവിടെ വെള്ളവും വെളിച്ചവും ശുദ്ധവായുവും ഭക്ഷണവും എല്ലാം ഇല്ലാതാക്കി. നദീതീരങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളും സകല കലകളുടേയും ഉറവിടങ്ങളുമാണ്. സ്വാര്‍ത്ഥ പൂരിതമായ ചിന്തകള്‍ ഭാരതീയമല്ല. നമുക്കു ചുറ്റുമുള്ള കൃമി-കീടങ്ങള്‍ക്കു വരെ ഇവിടെ പ്രകൃതിയെ ആശ്രയിച്ച് ജീവിക്കാന്‍ അവകാശമുണ്ടെ സത്യം നാം മനസ്സിലാക്കാത്തതാണ് ഇന്നത്തെ പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമെന്നും കുമ്മനം പറഞ്ഞു.
സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. രാജു ഏബ്രഹാം എം.എല്‍.എ, ,സ്വാമി ദയാനന്ദ സരസ്വതി, പരിഷത്ത് പ്രസിഡന്റ് പി.എന്‍.നീലകണ്ഠന് നമ്പൂതിരി, ടി.സി.കുട്ടപ്പന് നായര്‍, കെ.പി.ദാമോദരന്‍, രാജേഷ് ആനമാടം, ശ്രീനി ശാസ്താംകോവില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: