നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ആറ് പോലീസ് സ്‌റ്റേഷനുകളിലെ എസ്‌ഐമാരെ അടിയന്തരമായി സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവി ധര്‍മരാജന്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു.
ഇതില്‍ ശുചീന്ദ്രം തേരോട്ട ഉത്സവത്തിനിടയില്‍ ഭക്തജനങ്ങള്‍ക്കു നേരെ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ എസ്‌ഐ മുത്തുമാരിയെ നാഗര്‍കോവില്‍ ജില്ലാ െക്രെംബ്രാഞ്ചിലേക്ക് മാറ്റി.
പുറമെ വടശ്ശേരി സബ്ഇന്‍സ്‌പെക്ടര്‍ രമേഷിനെ ഇരണിയലിലേക്കും തെക്ക് താമരക്കുളത്തു നിന്ന് പത്മയെ രാജാക്കമംഗലത്തേക്കും സെപ്ഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് ഭരത്‌ലിംഗത്തെ ശുചീന്ദ്രത്തേക്കും കൊല്ലങ്കോട്ടു നിന്ന് മരിയരത്‌നത്തെ കുലശേഖരത്തേക്കും പുതുക്കട നിന്ന് ജോണ്‍ബന്‍സിംഗിനെ കൊല്ലങ്കോട്ടേക്കും സ്ഥലംമാറ്റി.
ജില്ലാ സായുധവിഭാഗത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അനില്‍കുമാറിനെ വടശ്ശേരിയിലേക്കും സുബാഷ് രാജനെ കോട്ടാറിലേക്കും റോബര്‍ട്ട് ജയിനെ പുതുക്കടയിലേക്കും രമേഷ് മോഹനനെ കരുങ്കലിലേക്കും മാറ്റി.
ശുചീന്ദ്രം സബ്ഇന്‍സ്‌പെക്ടറായിരുന്ന മുത്തുമാരിക്ക് ഒരുമാസത്തിനിടയില്‍ രണ്ടാമത്തെ സ്ഥലം മാറ്റമാണ് ഇപ്പോള്‍ നല്‍കുന്നത്.
















