കടുത്തുരുത്തി: ഭാര്യ വീട്ടുകാര്‍ മകനെ മര്‍ദ്ദിച്ചതായി മാതാവിന്റെ പരാതി. പീരുമേട് മഞ്ചുമലയില്‍ കളത്തില്‍ പറമ്പില്‍ പൊന്നമ്മയാണ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കാപ്പുന്തല സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പീരുമേട്ടില്‍ നിന്ന് ജനുവരിയില്‍ കാപ്പുന്തലയിലെത്തിയ മകന്‍ വിഷം കഴിച്ചുവെന്നും മെഡിക്കല്‍ കോളേജിലാണെന്നും വിവരം ലഭിച്ചു. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മകന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ് മുറിവുണ്ടെന്നും പൊന്നമ്മ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി എസ്‌ഐ ജെ. രാജീവ് പറഞ്ഞു.
















