പുതുക്കാട്: തൊറവ് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണ് വിദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഫ്രഞ്ച് പൗരനായ ആന്‍ഡ്രിയാ (19) നാണ് ടെയിനില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് ഇയാളെ ട്രെയിനില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്.
നാട്ടുക്കാര് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പുതുക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും കര്‍ണ്ണാടകയിലെ കാര്വാറിലെയ്ക്ക് പോകുകയായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: