മണ്ണാര്‍ക്കാട്: റൂറല്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള ഇ.കെ.നായനര്‍ നീതിമെഡിക്കല്‍ സെന്റ്റില്‍ ആധുനിക സംവിധാനങ്ങളോടുകൂടി അള്‍ട്രാസൗണ്ട് 4-ഡി സ്കാനിംഗ് സെന്റര്‍ പി.കെ.ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ണാര്‍ക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിലാണ് കേന്ദ്രം. ഒരേസമയം ഏഴുപേര്‍ക്ക് ഡയാലിസിസ് നടത്തുവാനുള്ള യൂണിറ്റ് അടുത്തുതന്നെ പ്രവര്‍ത്തനം ആരംഭിക്കും. ബാങ്ക് പ്രസിഡന്റ് കെ.സുരേന്ദ്രന്, സെക്ര. എം.പുരുഷോത്തമന്, ഹരിലാല്‍, സി.പി.പുഷ്പാനന്ദന്, പി.കെ.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: