വടക്കഞ്ചേരി: ജില്ലയില്‍ സിപിഎം വീണ്ടും അക്രമം അഴിച്ചുവിടുന്നു. കിഴക്കഞ്ചേരി പഞ്ചായത്തില്‍ കഴിഞ്ഞദിവസം ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ്പ്രസിഡന്റിനെ വെട്ടിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ ബിഎംഎസ് മേഖല വൈസ് പ്രസിഡന്റിനും ഭാര്യക്കും മകനും വെട്ടേറ്റു.
ഇന്നലെ രാവിലെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനിടെയാണ് ബൈക്കുകളില്‍ വന്ന സിപിഎം അക്രമി സംഘം മാരകായുധങ്ങളുമായി ഇവരെ വെട്ടി പരിക്കേല്പിച്ചത്.
ബിഎംഎസ് വടക്കഞ്ചേരി മേഖല മുന്‍ പ്രസിഡന്റും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ കിഴക്കഞ്ചേരി കോരഞ്ചിറ പുത്തന്‍ വീട്ടില്‍ കെ.എസ് പൊന്മല, ഭാര്യ പത്മാവതി, മക്കളായ ഷിമിത്ത, വിഷ്ണു എന്നിവരെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.
ഇവരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്മലയുടെ ഇരുകൈകള്‍ക്കും,തലക്കും,കാലിനുമാണ് പരിക്കേറ്റത്. പൊന്മലയെ വെട്ടുന്നത് കണ്ട് തടുക്കന്‍ ചെന്ന ഭാര്യ പത്മാവതിയെയും നിഷ്കരുണം വെട്ടി. അവരുടെ കൈക്കാണ് വെട്ടേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ മക്കളായ വിഷ്ണുവിനേയും, ഷിമിത്തിനേയും വെട്ടി സംഘം സ്ഥലംവിട്ടു.
ബൈക്കുകളില്‍ വന്ന സംഘത്തിന് പ്രദേശത്തുണ്ടായിരുന്ന ഒരു ചുമട്ടുതൊഴിലാളിയാണ് പൊന്മലയെ കാണിച്ചുകൊടുത്തത്. വടിവാളുകൊണ്ട് കൈയില്‍ വെട്ടുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. പത്മാവതിയുടെ പിന്നിലും വാളുകൊണ്ട് വെട്ടി. അക്രമികള്‍ മൊബൈലുകളും നശിപ്പിച്ചു.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായി കരുതപ്പെട്ടിരുന്ന കിഴക്കഞ്ചേരിയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ബിഎംഎസ്സിലും ബിജെപിയിലും ചേര്‍ന്നതാണ് അവരെ അക്രമത്തിന് പ്രരിപ്പിച്ചതെന്ന് ബിഎംഎസ് ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം മുപ്പത് കുടുംബങ്ങള്‍ സിപിഎമ്മിനോട് വിടപറഞ്ഞിരുന്നു ഇതില്‍ വിറളിപൂണ്ടാണ് അക്രമത്തിന് നേതൃത്വംനല്‍കുന്നതെന്ന് ബിഎംഎസ് ജില്ലാസെക്രട്ടറി സി.ബാലചന്ദ്രന് പറഞ്ഞു. പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ കൊട്ടെക്കാട് ഭഗവതിക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചും സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്പിച്ചിരുന്നു. കലാപരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു അക്രമം.
നാമ്പള്ളം ആറുചാമിയുടെ മകന് അജിത്തിനാണ് പരിക്കേറ്റത് ഇയാളെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകനായിരുന്ന ആറുചാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മക്കളാണ് ഈ അക്രമത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: