കുറിച്ചി: കുറിച്ചിയില്‍ ഒന്നരമാസമായി വില്ലേജാഫീസര്‍ ഇല്ലാത്തതിനാല്‍ പ്രതിഷേധിച്ച് ബിജെപി ഉപരോധസമരം നടത്തി. നിലവിലുണ്ടായിരുന്ന ആഫീസര്‍ സ്ഥലം മാറിയതിന് ശേഷം പുതിയ ആളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. സമീപവില്ലേജിലെ ആഫീസര്‍ക്കാണ് കുറിച്ചിയുടെയും ചുമതല. ആവ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് ചാര്‍ജ്ജ് ആഫീസര്‍ സ്ഥലത്തെത്തുന്നത്. ഇതുമൂലം ജനങ്ങല്‍ ഏറെ ദുരിതത്തിലാണ്. ജനങ്ങളുടെ ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം ഉണ്ടാവണം എന്നാവശ്യപ്പെട്ടാണ് ബിജെപി ഉപരോധം നടത്തിയത്.
ഭരണകക്ഷി നേതാക്കള്‍ക്ക് വഴിപ്പെടാഞ്ഞതാണ് നിലവിലുണ്ടായിരുന്ന ആഫീസറെ മാറ്റാന്‍ ഇടയാക്കിയതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബി ആര്‍ മഞ്ജീഷ് ആരോപിച്ചു. കുറിച്ചിയിലെ ജനങ്ങള്‍ ഇടതുഭരണത്തിന്റെ ദുരവസ്ഥയാല്‍ പൊറുതിമുട്ടുകയാണ്. എത്രയും വേഗം വില്ലേജാഫീസറെ നിയമിച്ചില്ലെങ്കില്‍ ബിജെപി സമരം ശക്തമാക്കുമെന്നും അദ്ദേ ഹം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ ഉതിക്കല്‍ സമരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ കെ.കെ. ഉദയകുമാര്‍, അമ്പിളിവിനോദ്, ഗ്രാമപഞ്ചായത്തഗം പി.കെ. പങ്കജാക്ഷന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.കെ. ഗോപാലകൃഷ്ണന്‍, പ്രശാന്ത് രവി, കിഷോര്‍ ഗോവിന്ദ്, സബിന്‍ കുറിച്ചി, മംഗളാംബിക, സുഭാഷ് ചെമ്പുചിറ, കെ.ജെ. കൊച്ചുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















