കുമളി: തേക്കടിയിലെ കരകൗശല വില്‍പ്പന ശാലയില്‍ മോഷണം നടത്തിയ ശേഷം സ്വദേശമായ കാശ്മീരിലേക്ക് കടന്ന രണ്ടു പ്രതികളെ സംഭവം നടന്ന കുമളിയിലെത്തിച്ചു തെളിവെടുത്തു. ശ്രീനഗര്‍ ബഡ്ജ സ്വദേശികളായ ഇര്‍ഫന്‍ ഹുസ്സൈന്‍ ഹുജ (26), അബ്ദുള്‍ റഷീദ് ലോണ്‍ (50) എഎന്നിവരാണ് മോഷണവുമായി ബന്ധപ്പെട്ട കേരള പോലീസിന്റെ പിടിയിലായത്. ഏകദേശം തൊണ്ണൂറു ലക്ഷത്തോളം രൂപയുടെ വിവിധ വസ്തുക്കള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഈ കേസുമായി ബന്ധപ്പെട്ട സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്യോഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചതെന്ന് അന്യോഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് : ജനുവരി മാസം ആറാം തീയതി തേക്കടി കവലയിലെ ചോളാ ആര്‍ട്ട എപ്രോറിയാം എന്ന സ്ഥാപനത്തില്‍ മോഷണം നടന്നു.
പ്രതികളിലൊരാളായ ഇര്‍ഫന്‍ ഹുസ്സൈന്‍ ഏഴ് വര്‍ഷം മുന്‍പ് ഈ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. ഇയാള്‍ കൂട്ടുപ്രതിയുമായി ചേര്‍ന്ന് കുമളിയിലെത്തി മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തില്‍ മോഷണം നടത്തിയ ശേഷം തമിഴ്‌നാട്ടിലെ മധുര വഴി കാശ്മീരിലേക്ക് മടങ്ങി. ഇവരുടെ നാട്ടില്‍ നിന്ന് മുന്നൂറു കിലോ മീറ്റര്‍ അകലെയുള്ള ജമ്മുവിലെ ഒരു ഹോട്ടലില്‍ മോഷണ മുതല്‍ ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു. വിവിധ തരത്തിലുള്ള വജ്രാഭരങ്ങള്‍ വെള്ളിയും സ്വര്‍ണ്ണവും പൂശിയ ആഭരണങ്ങള്‍ പതിനേഴു ലക്ഷം രൂപ വില വരുന്ന പ്രത്യേക ഇനം കാശ്മീരി ഷാളുകള്‍ എന്നിവ മോഷ്ടിച്ച വസ്തുക്കളില്‍ പെടുന്നു. കഴിഞ്ഞ രണ്ടാം തീയതി മാഗം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരുവാനുള്ള പ്രത്യേക വാറന്റ് വാങ്ങിയ ശേഷം ഇവിടെ എത്തിക്കുകയായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍ നേതൃത്വം
നല്‍കി.
സിഐ പ്രദീപ്കുമാര്‍, എസ്‌ഐ ജോബി മാത്യു, എസ് ഐ ബാബു ടി, സജിമോന്‍ ജോസഫ്, തങ്കച്ചന്‍ മാളിയേക്കല്‍, സുബൈര്‍ എസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















