കല്‍പ്പറ്റ : വയനാടിന്റെ പച്ചപ്പും ജലസമ്പത്തും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നവകേരള മിഷനിലുള്‍പ്പെട്ട ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ വാഹനപ്രചരണജാഥ ‘ഹരിതകേരളം എക്സ്പ്രസ്സ്’ വൈത്തിരിയില്‍ സമാപിച്ചു. പ്രകൃതി സംരക്ഷണയജ്ഞത്തില് പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ബാലുശ്ശേരി മനോരഞ്ജന്‍ ആര്‍ട്സിന്റെ ഏഴംഗകലാകാരന്മാര് അണിനിരന്ന വില്‍ക്കലാമേള പ്രചരണ വാഹനത്തെ അനുഗമിച്ചിരുന്നു.
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് പരിസരത്ത് സി.കെ.ശശീന്ദ്രന് എം.എല്‍.എ ഫഌഗ് ഓഫ് ചെയ്ത വാഹനം മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: