മാനന്തവാടി: ടി എസ് പി ഫണ്ടിൽ ഉൾപ്പെടുത്തി പട്ടികവർഗ വിദ്യാർത്ഥികൾക്ക് അനുവദിച്ച് ഏൻട്രൻസ് കോച്ചിംഗിന് അനുവദിച്ച 33 ലക്ഷത്തോളം രൂപ വ്യാജരേഖ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച മാനന്തവാടി ബ്ലോക്ക് ഭരണസമതി രാജിവയ്ക്കണമെന്ന് ബിജെപി മാനന്തവാടിമണ്ഡലം കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു .ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും കൃതൃമം നടന്നതായി അന്വേഷണത്തിൽ തെളിയുകയും കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് റിപ്പാർട്ട് നൽക്കുകയും ചെയിത സഹാചര്യത്തിൽ .ബ്ലോക്ക് ഭരണസമതി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരുപാടിക്ക് ബി.ജെപി നേതൃത്വം നൽക്കുമെന്നും ഈ മാസം 14 ന് ആദിവാസി സംഘത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്കിലേക്ക് സമരം നടത്തുമെന്നും രണ്ടാം ഘട്ടം ഈ മാസം 20 തിയ്യതി യുവമോർച്ചയൂടെ നേതൃത്വത്തിലും സമരം നടത്തുമെന്നും ഇവർ പറഞ്ഞു. പത്ര സമ്മേളനത്തിൽ ബി.ജെപി നിയോജക മണ്ഡലം പ്രസിഡണ്ട് കണ്ണൻ കണിയാരം .അഖിൽ പ്രേമം.കെ.ജയചന്ദ്രൻ ഏന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: