മാനന്തവാടി – 2015-2016 വർഷത്തെബ്ലോക്ക് പഞ്ചായത്ത് ടി.എസ്.പി.ഫണ്ടിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് എഫ്.ഐ.ആർ.ഇട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി.പ്രീത രാമൻ വൈ. പ്രസി.കെ.ജെ. പൈലി എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.മുൻ ഭരണ സമിതിയുടെ കാലത്താണ് പ്രൊജക്ട് തയ്യാറാക്കിയത്.അന്ന് തന്നെ ചുമതലപ്പെടുത്തിയ അമേരിക്കൻ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് കൂടുതലായി അന്വേഷണം നടത്താൻ അന്നത്തെ ഭരണ സമിതി നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി മനസ്സിലാക്കുന്നു. പിന്നീട് തിരിമറി നടന്നിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം വിഷയം ചർച്ചയ്ക്ക് വരികയും അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് വിശദമായി അന്വേഷണം നടത്താൻ തീരുമാനിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ 16.3.2016 ന് ചേർന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോ ഗം വിഷയം ചർച്ച ചെയ്യുകയും പഠനം നടത്തിയെന്ന് പറയപ്പെടുന്ന കുട്ടികളെ നേരിൽ കണ്ട് വിവരം ആരായാൻ തീരുമാനിച്ചു.വിവരങ്ങൾ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ19. 3.16 ന് ചേർന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും പഠനം സംഘടിപ്പിച്ച സ്ഥാപനത്തിന് പണം നൽകേണ്ടെന്ന് തീരുമാനിച്ചു.28. 3.16 ന് ചേർന്ന ഭരണ സമിതി വിഷയം ചർച്ച ചെയ്തു. ക്രമക്കേട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഐക്യകണ്ഠേന പണം നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.അതു കൊണ്ടു തന്നെ സർക്കാരിന് ഒരു രൂപ പോലും നഷ്ടം സംഭവിച്ചിട്ടില്ല. എന്നാൽ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഭരണസ്വാധീനത്താൽ 18. 8.16 ന് വിജിലൻസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കേണ്ട ഉദ്യോഗസ്ഥർ ആറ് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇതിൽ നിന്ന് തന്നെ ആരോപണം സത്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നു. വിജിലൻസ് കേസ്സിന്റെ കോപ്പി എടുത്ത് ഇപ്പോൾ വിവാദമാക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയ താൽപര്യം മാത്രമാണ് ഉള്ളത്. ഇല്ലാത്ത അരോപണം ഉന്നയിച്ചവർക്കെതിരെയും ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവരാനും നിയമനട പടി സ്വീകരിക്കുംപത്ര സമ്മേളനത്തിൽ ക്ഷേമകാര്യ സമിതി ചെയർമാൻ തങ്കമ്മ യേശുദാസ് ,വികസന കാര്യ ചെയർമാൻ ഗീത ബാബു എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: