കാട്ടിക്കുളം : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒ.ആര്.കേളു , എം.എല്‍.എ. നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജിതേഷ് മുഖ്യപ്രഭാഷണം നടത്തി. കാട്ടിക്കുളം ഹൈസ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് പി.ആര്.ഷിബു, ഹെഡ്മാസ്റ്റര് മോഹനന്.പി.സി., ബേഗൂര്‍ പി.എച്ച്.സി.മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത്ത്, ടെക്നിക്കല്‍ അസിസ്റ്റന്റ് യു.കെ.കൃഷ്ണന്, വി.കെ.ദാമോദരന്‍, അഷറഫലി, കെ.എം.ഷമീര്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ മല്ലിക, സ്റ്റോര്‍ വെരിഫിക്കേഷന് ഓഫീസര്‍ എല്‍സമ്മ.ടി.ഒ. എന്നിവര്‍ സംസാരിച്ചു. മാസ് മീഡിയാ ഓഫീസര്‍മാരായ ബേബി നാപ്പളളി സ്വാഗതവും, ഹംസ ഇസ്മാലി നന്ദിയും പറഞ്ഞു.
ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ് , സാമൂഹിക നീതിവകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റെയും, ദേശീയ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 1 മുതല്‍ 19 വയസ്സുവരെയുളള കുട്ടികള്‍ക്ക് സ്കൂളുകളിലും അംഗന്‍വാടികളിലും വിരനശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ ഗുളിക നല്കി.
ഒന്നുമുതല്‍ രണ്ട് വയസ്സുവരെയുളള കുട്ടികള്‍ക്ക് അര ഗുളികകള്‍ വീതവും (200 മി.ഗ്രാം) 2 വയസ്സ് മുതല്‍ 19 വയസ്സുവരെയുളള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി. ഗ്രാം) വീതവും ആരോഗ്യപ്രവര്‍ത്തകര്‍ , ഡോക്ടര്‍മാര്‍ പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്മാസ്റ്റര്മാര്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍, സി.ഡി.പി.ഒ.മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഗുളികകള്‍ നല്‍കിയത്. സ്കൂളുകളിലും അംഗന്‍വാടികളിലും പോകാത്ത കുട്ടികളെ ആശാപ്രവര്‍ത്തകരുടെ സഹായത്തോടെ അംഗന്വാടികളിലെത്തിച്ച് ഗുളികകള്‍ നല്കി. ആരോഗ്യവകുപ്പിന്റെ സംസ്ഥാനതല നിരീക്ഷകനായി കോഴിക്കോട് മാനസീകാരോഗ്യ കേന്ദ്രം ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന് ജില്ലയിലെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
കൂടാതെ വിവിധ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉദ്ഘാടനങ്ങളില്‍ പങ്കെടുത്തു. വെളളിയാഴ്ച ഗുളിക കഴിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഫെബ്രവരി 15 ന് ബുധനാഴ്ച അംഗന്‍വാടികളും, സ്കൂളുകളും കേന്ദ്രീകരിച്ച് വിര ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജിതേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: