മലപ്പുറം: ജില്ലയുടെ വിവിധ മേഖലകളില്‍ വിദേശമദ്യ വില്‍പ്പന സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. എക്സൈസും പോലീസും ഇടക്കിടെ ചിലരെ പിടികൂടുന്നുണ്ടെങ്കിലും കര്‍ശനമായൊരു പരിശോധന നടത്തുന്നില്ല. ഇതുതന്നെയാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നതും.
നഗരങ്ങളിലും ഗ്രാമങ്ങളിലും ആവശ്യക്കാരുടെ ഓര്‍ഡര്‍ പ്രകാരം മൊത്തമായും ചില്ലറയായും മദ്യമെത്തും. ബിവറേജില്‍ നിന്നും ലഭിക്കുന്നതിന്റെ ഇരട്ടി വിലയാണ് ഇവര്‍ ഈടാക്കുന്നത്. മദ്യപന്മാരില് പലരും ജനങ്ങളുടെ സൈ്വര്യജീവിതത്തിനു തടസം സൃഷ്ടിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.
പരിശോധനകള്‍ ശക്തമാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ജില്ലയില്‍ ആയിരകണക്കിന് വ്യക്തികളും അത്രത്തോളം തന്നെ സംഘങ്ങളും മദ്യവില്‍പ്പന രംഗത്തുണ്ട്.
ദിവസം ആയിരം മുതല്‍ രണ്ടായിരം രൂപ വരെ ഇവര്‍ സമ്പാദിക്കുന്നുണ്ട്. എക്സൈസ് പിടികൂടിയാല്‍ അയ്യായിരം രൂപയാണ് പിഴ. ഇങ്ങനെ പിടിവീണാല്‍ കൂടുതല്‍ മദ്യം വാങ്ങി വില്‍പ്പന നടത്തി ഒരാഴ്ചക്കുള്ളില്‍ ഈ നഷ്ടം നികത്താറാണ് പതിവ്.
വിദേശമദ്യ വില്‍പ്പന സംഘങ്ങളെ സംബന്ധിച്ച് യഥാസമയം വിവരം നല്കാന് 04931224334 നമ്പറില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. മദ്യപര്‍ അങ്ങാടികളില്‍ തങ്ങി ജനങ്ങളെ അസഭ്യങ്ങള്‍ പറയുന്നത് പതിവായിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചും ബൈക്കുകള്‍ ഉപയോഗിച്ചും മലയോര മേഖലയിലെ കോളനി നിവാസികളെ ലക്ഷ്യമിട്ട് മദ്യം എത്തിച്ചു നല്‍കുന്നവരും സജീവമാണ്.
നിലമ്പൂര്‍ മേഖലയിലെ കോളനികളിലും തിരൂര്‍, പരപ്പനങ്ങാടി തീരദേശങ്ങളിലും മദ്യം ആവശ്യാനുസരണം എത്തിച്ചു നല്കുന്ന സംഘങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: