വെള്ളമുണ്ട: വെള്ളമുണ്ട വയോജനവേദി പുളിഞ്ഞാൽ യൂണിറ്റിന്റെ പൊതുയോഗം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് വി ചാക്കോ ഉൽഘടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ആലുവ അലി സ്വാഗതം ആശംസിച്ചു . വി പി മാധവൻ നായർ മുഖ്യ പ്രഭാഷണം നടത്തി . വാസുദേവൻ നായർ, പി.കെ അന്ത്രു എന്നിവർ സംസാരിച്ചു . സാമൂഹിക പെൻഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക,നീതിയോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക . പെൻഷൻ തുക 1000 രൂപയിൽ നിന്നും 5000 രൂപയായി വർദ്ധിപ്പിക്കുക.തുടങ്ങിയ 18 ഓളം ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: