മലപ്പുറം: ആരോഗ്യവകുപ്പിന് പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. വര്‍ഷങ്ങളോളം ജോലി ചെയ്തവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നും ശമ്പള കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പരിപാടി പി.ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു.
2012ലാണ് ജില്ലാ ആരോഗ്യവകുപ്പിന് കീഴില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഡിഎംഒ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. ഇതില്‍ 2015 നവംബര്‍ മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള ശമ്പള കുടിശ്ശിക നല്‍കാനുണ്ട്.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. അനില്‍കുമാര്‍, വേലായുധന്, ബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: