പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനരഹിതമായതില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്പില് ധര്‍ണ്ണ നടത്തി.
പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന കൗണ്‍സിലംഗം എ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന് നായര്‍, ജന. സെക്രട്ടറി അനീഷ് രാജ്, സെക്രട്ടറി ശ്യാംകുമാര്‍, വൈസ് പ്രസിഡന്റ് വിനോദ്, കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കുമാര്‍ , രഘുനാഥക്കുറുപ്പ്, രഞ്ജിത്ത് കുമാര്‍, ആര്.ശ്രീജിത്ത് കുമാര്‍, അഖില്‍ കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ഗോപകുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. ലീലാദേവി, പി.രാജമ്മ, രവീന്ദ്രന്‍പിള്ള, എസ്. രാധാമണി, തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് പറപ്പെട്ടിയിലുള്ള പിഎച്ച്സിയാണ്. ഇവിടയുണ്ടായിരുന്ന ലബോറട്ടറി, ആംബുലന്‍സ് എന്നിവയും പ്രവര്‍ത്തനരഹിതമാണ്. ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും കാരണം കൃത്യമായി രോഗികളെ ചികിത്സിക്കുവാനോ മരുന്നുകള്‍ നല്കുവാനോ ഹെല്‍ത്ത് സെന്ററില്‍ കഴിയുന്നില്ല. പഞ്ചായത്തിലുടനീളമുള്ള സബ്സെന്ററുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായതിനാല്‍ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും യാതൊരുവിധ പരിപാലനവും ലഭിക്കുന്നില്ല. പഞ്ചായത്തിലെ ഹെല്‍ത്ത് മാനേജ്മെന്റ് കമ്മിറ്റി ഒരു വര്‍ഷമായി യോഗം കൂടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതിന് മുന്‍കൈ എടുക്കേണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: