പത്തനംതിട്ട: കോഴഞ്ചേരിയില്‍ 20 മുതല്‍24വരെ നടക്കാനിരിക്കുന്ന എംജി കലോത്സവം ശിവരാത്രി ദിനമായ 24-ാം തീയതി അവസാനിക്കുന്ന വിധമാണ് നടത്തുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ ശിവരാത്രി മഹോത്സവം ആഘോഷിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സര്‍വ്വകലാശാലയുടെ ഈ തീരുമാനം.ആതിനാല്‍ ശിവരാത്രി ദിനം ഒഴിവാക്കി കലോത്സവ സമാപനം നടത്തണമെന്ന് ബാലഗോകുലം പത്തനംതിട്ട ജില്ലാസമിതി ആവശ്യപ്പെട്ടു. ബാലഗോകുലം ജില്ലാഅദ്ധ്യക്ഷ ബീന,മേഖലാ സംഘടനാകാര്യദര്‍ശി ആര്.വിഷ്ണുരാജ്,ജില്ലാകാര്യദര്‍ശി സന്തോഷ് എസ്.എന്‍പുരം,സംഘടനാകാര്യദര്‍ശി എസ്.ശ്രീജിത്ത്,ഉപാദ്ധ്യക്ഷന്‍ രാജേഷ്,ഗോപിനാഥന്,രവീന്ദ്രവര്‍മ്മ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: