തിരുവല്ല: കോട്ടൂരിലെ അംഗന്‍വാടി കെട്ടിടം പണിപൂര്ത്തികരിക്കാന് അധികൃതര്‍ക്ക് സാധിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി.
ഇതുസംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് അധികാരികളെയും മറ്റ് അധികൃതരെയും വിഷയം ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
കവിയൂര്‍ ജനതയുടെ മനസാക്ഷിയെ ചോദ്യം ചെയ്തു പാവപ്പെട്ട കുട്ടികളെ തൊഴുത്തില്‍ പഠിപ്പിക്കാനാണ് ഇനിയും കവിയൂര്‍ പഞ്ചായത്തു അധികൃതരുടെ നീക്കമെങ്കില്‍ അതിനെ ജനകീയ കൂട്ടായ്മയിലൂടെ നേരിടാന്‍ ബിജെപി പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു.ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം ഡി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ ആര് വിനോദ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് മധുരംപാറ , രാജേഷ് കെ റ്റി , ബൈജുക്കുട്ടന്‍ , ഡി സനല്‍ കുമാര്‍ , എം കെ പ്രകാശ് , ജിജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: