തിരുവല്ല: കവിയൂര്‍ പഞ്ചായത്തിലെ കോട്ടൂരില്‍ അംഗന്‍വാടി കെട്ടിടം പണി പൂര്‍ത്തീകരിക്കാതെ കിടക്കുന്നതിനാല്‍ തൊഴുത്തില്‍ അക്ഷരം പഠിക്കേണ്ട ദുര്ഗ്ഗതിയിലാണ് ഒന്നുമറിയാത്ത പിഞ്ച് കുഞ്ഞുങ്ങള്‍.
ഒരു പതിറ്റാണ്ട് കാലമായി പുന്നിലത്തെ ഒരു തൊഴിത്തിലാണ് സാധാരണക്കാരായ ആളുകളുടെ മക്കള്‍ പഠിച്ചുവരുന്ന ഈവിദ്യാലയം പ്രവര്‍ത്തിക്കുന്നത്.ഭരണ സമിതികള്‍ മാറിമാറി വന്നിട്ടും ഇതിന് പരിഹാരമായിട്ടില്ല.നിരവധി കുടുംബങ്ങള്‍ നീതിതോടി അധികൃതരെ സമീപിച്ചിട്ടും ഈ വിദ്യാലയത്തിന് അവഗണനമാത്രമാണ് ബാക്കിയായത്.പന്ത്രണ്ട് കുട്ടികളാണ് ഇവിടെ ഇപ്പോള്‍ അറിവ് തേടി എത്തുന്നത്.
കുരുന്നുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെ ഒരുക്കിയിട്ടില്ല.അങ്കണവാടി കെട്ടിടത്തിനായി കോട്ടൂര്‍ തകിടിയില്‍ സ്ഥലം കണ്ടെത്തി പണിതുടങ്ങിയിട്ട് പത്തുവര്‍ഷത്തിന് മുകളിലായി.ഭിത്തി നിരപ്പ് കെട്ടിനിര്‍ത്തിയ നിലയിലാണ്. വര്‍ഷങ്ങളായി നശിക്കുന്നു .ഭരണസമിതികള്‍ മാറിമാറി വന്നിട്ടും ഇതിനൊരു പരിഹാരം കാണാന്‍ സാധിച്ചില്ല. മേല്‍ക്കൂര ഇല്ലാത്ത ഈ കെട്ടിടത്തിന്റെ കതകുകളും ജനലുകളും നശിച്ചു കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: