ബത്തേരി :നടപ്പാത നവീകരണത്തിന്റെ പേരില്‍ നഷ്ടമായ ബത്തേരി ചുങ്കത്തെ ബസ് കാത്തിരിപ്പ് കേ ന്ദ്രം എന്ന് പുനസ്ഥാപിക്കുമെന്നറിയാതെ വെയിലും മഞ്ഞും മഴയുമെല്ലാം കൊണ്ട് ഇവിടെ കാത്ത് നില്‍ക്കുകയാണ് . ഇവിടെ ഉയര്‍ന്ന ബഹു നില കച്ചവട സമുച്ചയത്തിന്റെ വരാന്തകളിലും പരസ്യ ഫലകങ്ങളുടേയും തൂണുകളുടേയുമെല്ലാം മറപറ്റിയുമാണ് പൊളളുന്ന വെയിലില്‍ നിന്ന് രക്ഷപെടാന്‍ യാത്രക്കാര്‍ പെടാപാട് പെടുന്നത്.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകാലത്തും നിയമസഭാതെരഞ്ഞെടുപ്പുകാലത്തും ഇതു സംബന്ധിച്ച് നാട്ടുകാര്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാതെ ഭരണകക്ഷിയായ ഇടതു പക്ഷവും യു.ഡി.എഫും പരസ്പരം പഴിചാരി രക്ഷപെടുകയാണ്.എത്രകാലം ഇത് തുടരുമെന്നറിയാതെ കാത്തിരിക്കുകയാണ് ജനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: