അന്തിക്കാട്: പെരിങ്ങോട്ടുകര-താന്ന്യം മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന സിപിഎം ഗുണ്ടാമാഫിയ അക്രമങ്ങളിലും പെരിങ്ങോട്ടുകരയില്‍ യുവമോര്‍ച്ച പഞ്ചായത്ത് ട്രഷറര്‍ വേളേക്കാട്ട് ജിബിന്റെ വീടാക്രമച്ചതിലും പ്രതിഷേധിച്ച് ബിജെപി താന്ന്യം പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്ത പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണം.
കടകമ്പോളങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. ബിജെപിക്കും മറ്റു പാര്‍ട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കുവാന്‍ പോലീസ് തയ്യാറാവണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: