പത്തനംതിട്ട: ഭരണകക്ഷിയായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടു വിധേയത്വം പുലര്‍ത്തുന്നവര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ എന്തുമാവാമെന്ന സ്ഥിതിയാണു സംസ്ഥാനത്തുള്ളതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജന. സെക്രട്ടറി പി.എസ്. ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ എന്‍ടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ദളിത് പീഡനങ്ങളും നീതിനിഷേധവും കണ്ടില്ലെന്നു നടിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ നടന്ന ദേശദ്രോഹ സമരങ്ങളേപ്പോലും മഹത്വവല്‍ക്കരിക്കുകയാണ്. പരിഹാസ്യമായ ഇത്തരം സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നവരെ ദീര്‍ഘദൃഷ്ടിക്കു ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എ. വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി എസ്. രാജേഷ്, എന്‍ടിയു സംസ്ഥാന സമിതിയംഗങ്ങളായ ഡോ.പി. ഹരികൃഷ്ണന്, കെ. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്. ബിനു സ്വാഗതവും സനല്‍ കുമാര്‍ ജി. നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: