പനമരം: പനമരം സി.എച്ച്സിയില്‍ കുടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യവുമായി നാാട്ടുകാര്‍ റോഡുപരോധിച്ചു. പാലം ജംഗ്ഷനിലായിരുന്നു സമരം. എന്നാല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച ഉറപ്പുനല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ഞായറാഴ്ച പുഴയില്‍ മുങ്ങി മരിച്ച കുട്ടികള്‍ക്ക് വേണ്ടത്ര ചികിത്സ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ചത്. ആശുപത്രിയില്‍ ഉച്ചയക്ക് ശേഷം തുടര്‍ച്ചയായി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക, അത്യാഹിത വിഭാഗം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ വൈകിട്ട് അഞ്ചുവരെ ഉപരോധം തുടര്‍ന്നു. ആര്.ഡി ഒ പ്രേം കുമാര്‍, ഡി എം.ഒ ജിതേഷ്, ഡപ്യൂട്ടി ഡി.എം.ഒ സന്തോഷ് തുടങ്ങിയവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം ഡി എം ഒ യുടെ നേതൃത്വത്തില്‍ രാഷ്ട്രിയ പ്രതിനിധികളെയും സ്ഥലം എംഎല്‍എ യെയും പങ്കെടുപ്പിച്ച് ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന ഉറപ്പിന് മേല്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ റോഡ് ഉപരോധത്തെ ചൊല്ലി നാട്ടുകര്ക്കിടയിലുണ്ടായ തര്‍ക്കം ചെറിയ തോതില്‍ സഘര്‍ഷത്തില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: