കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ ആദിവാസികോളനിയായ കുണ്ടില കുളമ്പില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ കളക്ടര്‍ നല്കിയ വാഗ്ദാനം പാഴ് വാക്കായി.
ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഉറപ്പ്നല്‍കിയത്.ഉദ്യാഗസ്ഥര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ കലക്ടര്‍ക്ക് കൈമാറാനും നിര്‍ദ്ദേശമുണ്ടായിരുന്നു.
കഴിഞ്ഞനവംബറില്‍ കുണ്ടിലകുളമ്പ് ആദിവാസി ഊരുകളെ സംയോജിപ്പിച്ച് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയാണ് ലക്ഷ്യം കാണാതെ പോയത്. ചുള്ളിയാര്‍ ഡാമിന് സമീപത്തുള്ള കോളനിയിലാണ് കടുത്ത കുടിവെള്ളം ക്ഷാമം നേരിടുന്നത്. മേലേ കുണ്ടില കുളമ്പ് ,വടക്കേ കുണ്ടിലകുളമ്പ് ,താഴെ കുണ്ടില കുളമ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കാവുന്നതോ കോളനിക്കകത്തേക്ക് പോകുന്നതിനുള്ള റോഡ് വികസിപ്പിക്കുന്നതിനോ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും സിപിഎമ്മും ഇവിടെ ഭരണം കയ്യാളിയിട്ടുണ്ട്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെയും പാടവരമ്പിലൂടെയുമാണ് രോഗികളെ കൊണ്ടുപോകുന്നത്. പൊട്ടിപൊളിഞ്ഞതും വ ടാര്‍പോളിന്‍ ഷീറ്റിട്ടു മറച്ചുതുമായി വീടുകളിലുമാണ് കോളനിനിവാസികള്‍ കഴിയുന്നത്. ശുചിത്വപദ്ധതി പ്രകാരം ശുചിമുറികളും ഇവിടെയില്ല.
കുണ്ടിലകുളമ്പ് കോളനിയില്‍ നടത്തിയ ജനസമ്പക്ക പരിപാടി കെബാബു എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കലക്ടര്‍ മേരിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ബബിസുധ,അസി. കലക്ടര്‍ ഉമേഷ്,സബ്ബ് കലക്ടര്‍ റെജീഷ്, ചിറ്റൂര്‍ തഹസില്‍ദാര്‍ വിജയന്, മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ രാജ്, വൈദ്യുതി- ജലവിഭവ- കൃഷി- പോലീസ്-എക്സൈസ്-റവന്യൂ പട്ടികവര്‍ഗ്ഗ വകുപ്പ് മേധാവികളും വകുപ്പ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
കോളനി നിവാസികളില്‍ നിന്നും സ്വീകരിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ഉണ്ടായി.
ഒരാഴ്ചക്കുള്ളില്‍ പരാതിക്ക് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞ് മൂന്ന് മാസമായിട്ടും കുടിവെള്ളംഎത്തിക്കാനാ റോഡ് നിര്മ്മാണമോഇതുവരെ നടന്നിട്ടില്ല.
കടുത്തകുടിവെള്ള ക്ഷാമം നേരിടുന്ന കോളനിയില്‍ ഏതെങ്കിലും തരത്തില്‍ കുടിവെള്ളം എത്തിക്കണമെന്നാണ് കോളനിവാസികളുട ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: