മലപ്പുറം: ജില്ലയിലെ വലുതും ചെറുതുമായ മിക്ക ജലാശയങ്ങളും വറ്റിവരണ്ടെങ്കിലും മണല്‍ക്കടത്ത് തകൃതിയായി നടക്കുന്നു. പുഴകളിലെ ജലനിരപ്പ് താഴാന്‍ പ്രധാന കാരണം നിയന്ത്രണമില്ലാത്ത മണലൂറ്റാണ്. സംസ്ഥാനത്തിന്റെ തന്നെ ദാഹമകറ്റാന്‍ കഴിവുള്ള ഭാരതപ്പുഴ വെറുമൊരു നീര്ചാലായി മാറി. ഭാരതപ്പുഴയെ കൂടാതെ കടലുണ്ടിപ്പുഴ, ചാലിയാര്‍, പുലാമന്തോല്‍ പുഴ, തിരൂര്‍ പുഴ, കുന്തിപ്പുഴ എന്നിവയിലെല്ലാം ഇപ്പോഴും മണലൂറ്റ് വ്യാപകമായി നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഭാരതപ്പുഴയോരത്തെ കടവുകളില്‍ നടത്തിയ റെയ്ഡില്‍ നൂറ് ലോഡ് മണലാണ് പിടികൂടിയത്. ആറ് തോണികളും പിടിച്ചെടുത്തു.
തവനൂരിലെ പമ്പ് ഹൗസിന് സമീപത്ത് നിന്ന് പത്ത് ലോഡ് മണലും രണ്ട് തോണികളും പിടികൂടി. തുടര്‍ന്ന് ഭാരതപ്പുഴയിലൂടെ തോണിയില്‍ നടത്തിയ പരിശോധനയിലാണ് പുഴയുടെ ഇരുവശങ്ങളിലായി രാപ്പകലില്ലാതെ മണലെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബോട്ടിന്റെ സഹായത്തോടെ ഇരുകരകളിലും നിന്നുമായി നൂറ് കണക്കിന് ലോഡ് മണല്‍ ശേഖരിച്ചത് പിടികൂടി.
ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് മണല്‍വേട്ടയ്ക്ക് ഇറങ്ങിയത്. ഭാരതപ്പുഴയില്‍ നിന്നും വന്‍തോതില്‍ മണല്‍ കടത്തുന്നുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഭാരതപ്പുഴയോരത്തെ കടവുകളിലും മറ്റും മാസത്തില്‍ രണ്ട് തവണയെങ്കിലും പരിശോധന നടത്തിയാല്‍ മണല്‍ കടത്ത് ഒരു പരിധി വരെ തടയാനാകുമെന്നാണ് പരിസ്ഥിതി സ്നേഹികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: