വെളിയന്നൂര്‍:നീണ്ട പതിനഞ്ച് വര്‍ത്തിന് ശേഷം വെളിയന്നൂരിലെ 35 ഏക്കര്‍ പാടശേഖത്ത് ഇന്ന് വീണ്ടും കൊയ്‌ത്തുപാട്ടുണരും. തരിശായി കിടന്നിരുന്ന പാടാശേഖരത്ത് വിളഞ്ഞ നെല്‍ച്ചെടി കൊയ്‌ത്തിന് പാകമായി തലയാട്ടിനില്‍ക്കുകയാണ്. രാവിലെ 10ന് ഭക്ഷ്യവകുപ്പുമന്ത്രി പി. തിലോത്തമന്‍ കൊയ്‌ത്തുത്‌സവം ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ 1192 ചിങ്ങംമുതല്‍ 1193 വരെ നെല്‍വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത്, കൃഷിവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയുമായി സംയോജിച്ച് കൃഷിയിറക്കിയത്. വര്‍ഷങ്ങളായി കൃഷിചെയ്യാതെ കിടന്നിരുന്ന പാടത്തെ കാടുകള്‍ നീക്കം ചെയ്ത് നിലമൊരുക്കി വരമ്പ് നിര്‍മ്മിച്ച് കൃഷിക്ക് അനുയോജ്യമാക്കി. ജ്യോതി ഇനത്തില്‍പെട്ട വിത്ത് ആദ്യം വിതച്ചത് സോമപ്രസാദ് എംപിയായിരുന്നു. വേനല്‍ കടുത്തതോടെ അരീക്കര-പുതുവേലി വലിയതോട്ടില്‍ തടയിണനിര്‍മ്മിച്ച് മോട്ടോര്‍ വച്ച് വെള്ളം പമ്പ്‌ചെയ്താണ് പ്രതികൂല കാലാവസ്ഥയിലും നൂറുമേനി വിളയിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി, വൈസ് പ്രസിഡന്റ് പദ്ധതിപ്രദേശത്തെ പഞ്ചായത്തംഗം സജേഷ് ശശി, കൃഷി ഉദ്യോഗസ്ഥരായ പ്രീത പോള്‍, കെ.ആര്‍ രാജേഷ് എന്നിവരുടെ കൂട്ടായ ഇടപെടലാണ് പദ്ധതിയുടെ സാക്ഷാത്ക്കാരത്തിന് കാരണമായത്.
കൊയ്‌ത്തുത്സവത്തില്‍ മോന്‍സ്‌ജോസഫ് എംഎല്‍എ അധ്യക്ഷനാവും. ചടങ്ങില്‍ വെളിയന്നൂര്‍ ക്ഷീരകര്‍ഷക യൂണിറ്റിലുള്ള മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും സര്‍ക്കാരും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നല്‍കുന്ന ഇന്‍സന്റീവ് വിതരണത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വ്വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ കൊയ്‌ത്തുത്സവത്തില്‍ സംബന്ധിക്കും.
















