ശുദ്ധജലക്ഷാമം രൂക്ഷമായതോടെ വെള്ളം പാത്രങ്ങളില്‍ സംഭരിച്ചു ദിവസങ്ങളോളം സൂക്ഷിക്കുന്നതു മൂലം കൊതുക് ലാര്‍വകള്‍ വളര്‍ന്നു പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമുണ്ട്. വെള്ളം അധികദിവസം ശേഖരിച്ചു വയ്‌ക്കരുതെന്നും വെള്ളം നിറച്ച പാത്രങ്ങള്‍ തുറന്നു വയ്‌ക്കരുതെന്നുമെല്ലാം ആരോഗ്യവകുപ്പ് നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഒഴുക്ക് നിലച്ചതോടെ തോടുകളും ആറുകളിലും മാലിന്യങ്ങള്‍ കെട്ടികിടന്ന് കൊതുകും പെരുകുന്നതും പകര്‍ച്ചവ്യാധിക്ക് കാരണമാകും.
















