പാലക്കാട്: വിളയോടി സദ്ഗുരു യോഗാശ്രമം ചാരിറ്റബിള്‍ ട്രസ്റ്റ്സംഘടിപ്പിച്ച ‘യോഗയും അതിന്റെ പ്രയോഗവും’ ദേശീയ സെമിനാര്‍ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി.സുനില്‍ദാസ്, അവിനാശിലിംഗം സര്‍വകലാശാല ചാന്‍സലര്‍ ഡോ.പി.ആര്.കൃഷ്ണകുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ഭാരതം ലോകത്തിനു നല്കിയഏറ്റവും ഉല്‍കൃഷ്ടമായ സമ്മാനമാണു യോഗയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സദ്ഗുരു യോഗാശ്രമം മഠാധിപതി മണിസ്വാമി,തമിഴ്നാട് കായിക സര്‍വകലാശാല വിസി ഡോ.എ.എം.മൂര്‍ത്തി, ഡോ.ഗണപതിജോയിസ (കസ്തൂര്‍ബ മെഡിക്കല്‍ കോളജ്, മണിപ്പാല്‍) എം.പ്രമോദ്കുമാര്‍ (അമൃതവിശ്വവിദ്യാപീഠം,കോയമ്പത്തൂര്‍), സദ്ഗുരു യോഗാശ്രമം ഡയറക്ടര്‍ എം.അശോക് കുമാര്‍,യോഗപരിശീലകന്‍ യോഗേശ്വര്‍ കാര്‍ത്തിക് എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം നഗരസഭാചെയര്പഴ്സന് പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍,എസ്.ജലധരന്‍,കെ.ലോകേശ്വരി എന്നിവര്‍ പ്രസംഗിച്ചു.നിരവധിപേര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: