ഇരിങ്ങാലക്കുട: ഏപ്രില്‍ 29, 30, മെയ് 1 തിയതികളിലായി നടക്കുന്ന ആറാട്ടുപുഴ ഹിന്ദുമതസമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 50 പഞ്ചായത്തുകളില്‍ ഫെബ്രുവരി 28 നുള്ളില്‍ പഞ്ചായത്ത് തലത്തില്‍ ഹിന്ദുസമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ആറാട്ടുപുഴ ഹിന്ദുമതസമ്മേളനത്തോടനുബന്ധിച്ച് വിളംബരയാത്ര, തണ്ടികവരവ് ഘോഷയാത്ര, മാധ്യമസമ്മേളനം, യുവജനസമ്മേളനം, മഹിളാസമ്മേളനം, പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, സേവനപ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശിനി തുടങ്ങയവ നടത്തുവാനും തീരുമാനിച്ചു. ആറാട്ടുപുഴ മുരളീ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം യോഗത്തില്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, രവികുമാര്‍ ഉപ്പത്ത്, കെ.ആര്.സതീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: