തിരുവല്ല:പടയണിയുടെ താളപ്രമാണത്തിന് കോട്ടാങ്ങല്‍, കുളത്തൂര്‍ കരക്കാര്‍ക്ക് ഇനി ഒരു വര്‍ഷക്കാലത്തെ കാത്തിരിപ്പ്. ഇന്നെലെ വൈകിട്ട് അഞ്ചിന് ഇരുകരക്കാരും മത്സരങ്ങള്‍ അവസാനിപ്പിച്ച് പുലവൃത്തം ചവിട്ടിയതോടെയാണ് ഈ വര്‍ഷത്തെ പടയണിച്ചടങ്ങുകള്‍ സമാപിച്ചത്. കഴിഞ്ഞദിവസം അഭ്യാസമുറയോടെയുള്ള മഠത്തിലെ വേലകളിക്കുശേഷം കിഴക്കേനടയിലെത്തി തിരുമുന്പില് വേലകളിയും നടത്തി. കോട്ടാങ്ങല്‍ കരക്കാരുടെ വലിയപടയണിയില് 32 പാള, 64 പാള, 101 പാള ഭൈരവിക്കോലങ്ങള്‍, മറുത, യക്ഷി, പക്ഷി, അരക്കിയക്ഷി എന്നീ കോലങ്ങളുടെ തുള്ളലിനുശേഷം കാലന്‍കോലം കളത്തിലെത്തി തുള്ളിയൊഴിഞ്ഞു. തുടര്‍ന്നു മംഗളഭൈരവിക്കോലവും കളമൊഴിഞ്ഞതോടെയാണ് 20 ദിവസം കുളത്തൂര്‍, കോട്ടാങ്ങല്‍ കരക്കാരുടെ തറവാടുകളിലും ഇവരുടെ നേതൃത്വത്തില്‍ ഭദ്രകാളി ക്ഷേത്രത്തിലും നടന്ന പടയണിക്കു സമാപനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: