മല്ലപ്പള്ളി: കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള ചമയവിളക്ക് എഴുന്നള്ളത്ത് നടന്നു. രാവിലെ കോട്ടാങ്ങല്‍ ഭഗവതിയെ ക്ഷേത്രക്കടവില്നിന്നു സ്വീകരിച്ച് ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഭാഗവത സപ്താഹയജ്ഞത്തിനും സമാപനമായി.വൈകിട്ട് നടന്ന അവഭൃഥസ്നാന ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
ഇന്നലെ കൊട്ടിപ്പാടി സേവ, അന്നദാനം, ് ഉച്ചവിളക്ക്, ഭക്തിഗാനാര്‍ച്ചന,സന്ധ്യാമേളം, സന്ധ്യാവിളക്ക് എഴുന്നള്ളത്ത്,ഭക്തിഗാനസുധ, കളമെഴുത്തുംപാട്ടും , എന്നിവ നടന്നു.ഏഴു ദിവസം വ്രതമെടുത്ത് എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തി ഒരു നേരത്തെ അരി ആഹാരം കഴിച്ചാണ് സ്ത്രീകള്‍ ചമയവിളക്കില്‍ പങ്കെടുത്തത്. സര്‍വാഭീഷ്ടസിദ്ധിക്കും സര്‍വൈശ്വര്യസിദ്ധിക്കും വേണ്ടിയാണ് ചമയവിളക്ക് എഴുന്നള്ളത്തെന്നാണ് വിശ്വാസം.ചടങ്ങുകള്‍ക്ക് തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്മന് വാസുദേവന്‍ ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.
ഭാഗവത യജ്ഞത്തിന്റെ സമാപന ദിവസമായ ഇന്നലെ ഭാഗവത സംഗ്രഹം,സ്വധാമപ്രാപ്തി.യജ്ഞ പ്രസാദ വിതരണം എന്നിവ നടന്നു. നിരവധി ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: