കോട്ടയം: തിരുവാറ്റ ശ്രീരാമ-ഹനൂമാന്‍ ക്ഷേത്രത്തില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കിടക്കകളും വീല്‍ ചെയറുകളും സംഭാവന നല്‍കി. ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് 15 കിടക്കകളും രണ്ട് വീല്‍ചെയറും നല്‍കിയത്. കാന്‍സര്‍ വാര്‍ഡിലേക്കാണ് ഇവ സമര്‍പ്പിച്ചത്. പ്രസിഡന്റ് റജികുമാര്‍ കപ്പടയില്‍, സെക്രട്ടറി അശോകന്‍ സരസ്വതീനിലയം, നാരായണന്‍ നമ്പൂതിരി, മോഹനന്‍, ഗോപന്‍, റജി കളത്തില്‍, കുമാരി, ശാന്തകുമാരി തുടങ്ങിയവരും ഡോക്ടര്‍മാരായ ശശികുമാര്‍, രമ തുടങ്ങിയവരും പങ്കെടുത്തു.
















