കോട്ടയം: കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സ്ഥാപകനേതാവ് എസ്. അനന്തകൃഷ്ണന്റെ പേരിലുള്ള വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം 5ന് രാവിലെ 11ന് കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന എന്‍ഡോവ്‌മെന്റ് വിതരണം നടത്തും. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് ആമുഖപ്രസംഗം നടത്തും. ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡന്റ് ജയ്‌സണ്‍മാത്യു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ പത്രജീവനക്കാരുടെ മക്കളില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടുന്നവര്‍ക്ക് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയതാണ് എന്‍ഡോവ്‌മെന്റ്
















